Thursday, June 25, 2015

പുസ്തകപ്രദര്‍ശനവും വായനമുറി ഉദ്ഘാടനവും


  വായനാവാരാചരണത്തിന്റെ ഭാഗമായി ജി വി എച്ച് എസ് എസ് മൊഗ്രാലിൽ പുസ്തകപ്രദര്‍ശനവും വായനമുറി ഉദ്ഘാടനവും നടത്തി.

  വായനമുറിയുടെ ഉദ്ഘാടനം കുമ്പള ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസർ ബി. രാധാകൃഷ്ണൻ  നിര്‍വഹിച്ചു.






കമലസുരയ്യെകുറിച്ചുള്ള അനുഭവകുറിപ്പുകളടങ്ങിയ 'ആമി' എന്ന പുസ്തകം നല്കി          ഗ്രന്ഥരചിതാവും കുമ്പളഗ്രമാപഞ്ചായത്ത്‌ അംഗവുമായ ഫാത്തിമ അബ്ദുല്ല പുസ്തകപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

Friday, June 19, 2015

ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനക്ഷമാമായി

സ്കൂൾ മാലിന്യ സംസ്കരണ പരിപാടിയുടെ ഭാഗമായി കുമ്പള കൃഷിഭവൻ ജി വി എച് എസ് മൊഗ്രാലിനു അനുവദിച്ച ബയോഗ്യാസ് പ്ലാന്റിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്ടർ ശ്രീ അബ്ദുൽ റഹിമാന്റെ അധ്യക്ഷതയിൽ കുമ്പള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ താഹിറ യുസഫ് നിർവ്വഹിച്ചു. ചടങ്ങിൽ കുമ്പള കൃഷി ഓഫീസർ ആനന്ദ്‌ കെ, കൃഷി അസിസ്റ്റന്റ്‌ രവീന്ദ്രൻ, നബീസ ടീച്ചർ,സ്റ്റാഫ്‌ സെക്രട്ടറി വിഷ്ണു മാസ്റ്റർ എന്നിവര്‍ സംസാരിച്ചു. നാരായണൻ മാസ്റ്റർ നന്ദി പറഞ്ഞു




 

വായന ക്ലബ്‌ ഉദ്ഘാടനം 2015


മൊഗ്രാല്‍: ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കറി സ്കൂള്‍ വായന ക്ലുബ്ഭിന്റെ ഉദ്ഘാടനം വായന ദിനത്തില്‍ (ജൂണ്‍ 19) നാടക കൃത്ത് ജയന്‍ നാടകം നിര്‍ഹിച്ചു. ചടങ്ങില്‍ മലയാളത്തിലെ പ്രമുഖ സാഹിത്യകൃതികള്‍ പരിചയപെടുത്തി. കഴിഞ്ഞ വര്‍ഷം കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച സ്കൂളിലെ അഞ്ചു വിദ്യാര്‍ത്ഥികളെ ആദരിച്ചു.

             പരിപാടിയില്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എസ്. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കണ്‍വീനര്‍ രൂപ മനിയേരി സ്വാഗതവും ക്ലബ്‌ സെക്രട്ടറി ഫൈറൂസ് ഹസീന നന്ദിയും പറഞ്ഞു