Wednesday, July 5, 2017

വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ..

ഹൈസ്ക്കൂള്‍ വിഭാഗം പുസ്തക പ്രദര്‍ശനം




യു പി വിഭാഗം ആനുകാലിക പ്രസിദ്ധീകരണ പ്രദര്‍ശനം

യു പി വിഭാഗം ക്വിസ് മത്സരം

യു പി വിഭാഗം ക്വിസ് ഫ്മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മുഹമ്മദ് മുര്‍‌ഷിദ്, ദേവദത്ത് എന്നിവര്‍

Wednesday, June 28, 2017

ലഹരിവിരുദ്ധ ദിനം

കുമ്പള സാമൂഹ്യ ആരോഗ്യ കേന്ദ്രം പേരാൽ കുടുംബക്ഷേമ കേന്ദ്രത്തിന്റെയും മൊഗ്രാൽ ജി.വി.എച്.എസ്.എസ് ഹെൽത്ത് ക്ലബ്ബ് എൻ.എസ്.എസ്.യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിമുക്ത ദിനം ആചരിച്ചു.




മൊഗ്രാൽ സ്കൂളിൽ നിന്നും സീനിയർ അധ്യാപിക റോസിലി ഉത്ഘാടനം ചെയ്ത റാലി ടൌൺ ചുറ്റി സ്കൂളിൽ സമാപിച്ചു. ഇതിനോടാനുബന്ധിച്ചു നടന്ന യോഗത്തിൽ ഹെൽത്ത്‌ക്ലബ്ബ് കോ- ഓർഡിനേറ്റർ ജാൻസി ചെല്ലപ്പൻ അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബാബുരാജ് സ്വാഗതം പറഞ്ഞു. എൻ എസ് എസ് ജില്ലാ കോ ഓർഡിനേറ്റർ കൃഷ്ണൻ, യൂണിറ്റ്‌ കോ ഓർഡിനേറ്റർ സുഭാഷ്‌  എന്നിവർ സംസാരിച്ചു. കുമ്പള സി എച് സി യിലെ ജൂനിയർ ഹെൽത്ത്‌ഇൻസ്‌പെക്ടർ ബാലചന്ദ്രൻ സി സി സാമൂഹ്യവിപത്തായ ലഹരിക്കെതിരെയുള്ള ലഹരിവിരുദ്ധപ്രതി‌ജ്ഞ ചൊല്ലിക്കൊടുത്തു.

Friday, June 16, 2017

മൊഗ്രാല്‍ സ്ക്കൂളിന്‌ ബസ് സൗകര്യം ആവശ്യപ്പെട്ടു

വിദ്യാർത്ഥികളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജി.വി.എച്ച്.എസ്‌.എസ്‌. മൊഗ്രാൽ ഹെഡ്മാസ്റ്റർ യതീഷ് കുമാർ, പി.ടി.എ.പ്രസിഡന്റ്:സിദ്ദീഖ് റഹിമാൻ എന്നിവർ പി.ബി.അബ്ദുൽ റസാഖ് എം.എൽ.എക്ക് നിവേദനം നൽകുന്നു.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ പോവുന്ന ജി.വി.എച്ച് എസ്‌ എസ്‌. മൊഗ്രാലിന്‌ സമീപ ഭാവിയിൽ തന്നെ സ്കൂൾ ബസ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പി.ബി.അബ്ദുൽ റസാഖ് എം.എൽ.എ പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജി.വി.എച്ച്.എസ്‌.എസ്‌. മൊഗ്രാൽ ഹെഡ്മാസ്റ്റർ യതീഷ് കുമാർ, പി.ടി.എ.പ്രസിഡന്റ്:സിദ്ദീഖ് റഹിമാൻ എന്നിവർ നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ഖൈറുന്നിസ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ രതീഷ് കുമാർ, ബിജു മാസ്റ്റർ, എസ്.എം.സി.ചെയർമാൻ അഷ്‌റഫ് പെർവാഡ്, ടി.എം ഷുഹൈബ്, കെ.സി.സലിം, ഒ.എസ്.എ.പ്രസിഡന്റ്: ടി.കെ.അൻവർ, സ്റ്റാഫ് സെക്രട്ടറി:ബാബുരാജ് മാസ്റ്റർ,കെ.വി.മുകുന്ദൻ,  പ്രസംഗിച്ചു. പി.ടി.എ. പ്രസിഡന്റ്:എ.എം.സിദ്ദീഖ് റഹിമാൻ സ്വാഗതവും പ്രിൻസിപ്പാൾ ഷൈൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Monday, June 5, 2017

സ്മാര്‍ട്ട് ക്ലാസ്റൂം ഉദ്ഘാടനം

ക്ലാസ് മുറികൾ സ്മാർട്ട് ആവുന്നതോടൊപ്പം പഠന കാര്യത്തിൽ കുട്ടികളും 'സ്മാർട്ട്' ആവണമെന്ന് പി.ബി.അബ്ദുൽ റസാഖ് എം എൽ എ പറഞ്ഞു. മൊഗ്രാൽ ഗവ:വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ  എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് തയ്യാറാക്കിയ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ "സ്മാർട്ട് ക്ലാസ് റൂം" ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിന് ലഭിക്കുന്ന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ലക്ഷ്യ ബോധത്തോടെ മുന്നേറാൻ വിദ്യാർത്ഥികൾ പരിശ്രമിക്കണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.



കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ഖൈറുന്നിസ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ രതീഷ് കുമാർ, ബിജു മാസ്റ്റർ, എസ്.എം.സി.ചെയർമാൻ അഷ്‌റഫ് പെർവാഡ്, ടി.എം ഷുഹൈബ്, കെ.സി.സലിം, ഒ.എസ്.എ.പ്രസിഡന്റ്: ടി.കെ.അൻവർ, സ്റ്റാഫ് സെക്രട്ടറി:ബാബുരാജ് മാസ്റ്റർ  പ്രസംഗിച്ചു. പി.ടി.എ. പ്രസിഡന്റ്:എ.എം.സിദ്ദീഖ് റഹിമാൻ സ്വാഗതവും പ്രിൻസിപ്പാൾ ഷൈൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനം 2017

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വൃക്ഷ തൈകളുടെ വിതരണം വാർഡ് മെമ്പർ ശ്രീമതി. ഖൈറുന്നീസ നിർവഹിക്കുന്നു. പി.ടി.എ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ, ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് പ്രമോദ് എ, മദർ പി.ടി.എ പ്രസിഡണ്ട് ശീമതി. താഹിറ, പി ടി.എ ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


പരിസ്ഥിതി ദിന സന്ദേശം നല്‍കിക്കൊണ്ട് കുട്ടികള്‍ക്കായി മത്സരങ്ങളും സംഘടിപ്പിച്ചു. 

Thursday, June 1, 2017

ആയിശത്ത് നജയ്ക്ക് അഭിനന്ദനങ്ങള്‍

മൊഗ്രാല്‍ സ്ക്കൂളില്‍ നിന്നും എല്‍.എസ്.എസ് സ്ക്കോളര്‍ഷിപ്പിന്‌ അര്‍ഹത നേടിയ ആയിഷത്ത് നജയ്ക്ക് പ്രവേശനോത്സവ പരിപാടിയില്‍ അനുമോദനവും ഉപഹാരവും സമര്‍പ്പിച്ചു. പി.ടി.എ യുടെ ഉപഹാരം വാര്‍ഡ് മെമ്പര്‍ ഖൈറുന്നിസ അബ്ദുല്‍ ഖാദറും, മൊഗ്രാല്‍ ഡി.വൈ.എഫ്.ഐ യുടെ ഉപഹാരം പി.ടി.എ പ്രസിഡന്റ് സിദ്ദിഖ് റഹ്മാനും നല്‍കി.




എല്‍.എസ്.എസ് പരീക്ഷയ്ക്കായി കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. അധ്യാപികയായ രേഖ ടീച്ചര്‍ ആയിഷത്ത് നജയ്ക്കും നജയെ പ്രോത്സാഹിപ്പിച്ച മാതാവിനും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കി. നജയ്ക്ക് എസ്.എം.സി ചെയര്‍മാന്‍ അഷ്‌റഫ് പെര്‍‌വാഡും മാതാവിന്‌ മദര്‍ പി.ടി.എ പ്രസിഡന്റ് താഹിറയുമാണ്‌ സമ്മാനങ്ങള്‍ കൈമാറിയത്.


പ്രവേശനോത്സവം 2017-18

ജി.വി.എച്ച്.എസ്.എസ്.മൊഗ്രാലിലെ 2017-18 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവ പരിപാടികൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും അണിനിരന്നു. നവാഗതർക്ക് സ്വാഗതമോതി നടന്ന ഘോഷയാത്ര മൊഗ്രാൽ ടൗൺ വലയം വെച്ച് സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. എം.എസ്. മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള ബാന്‍ഡു മേളം ഘോഷയാത്രയ്ക്ക് കൊഴുപ്പേകി.


കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 97% എന്ന തിളക്കമാർന്ന വിജയം കൈവരിച്ച മൊഗ്രാല്‍ സ്ക്കൂളില്‍ ഈ വർഷം ഒന്നാം ക്ലാസ്സിലേക്കും ഇതര ക്ലാസ്സുകളിലേക്കുമായി മികച്ച അഡ്മിഷനാണ് ലഭിച്ചിട്ടുള്ളത്.








പ്രവേശനോത്സവ പരിപാടി കുമ്പള പഞ്ചായത്ത് അംഗം ഖൈറുന്നിസ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്: എ.എം സിദ്ദീഖ്റഹിമാൻ അധ്യക്ഷത വഹിച്ചു.മൊഗ്രാൽ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും എൽ.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ ആയിശത്ത് നജയ്ക്ക് സ്ക്കൂൾ പി ടി എ യുടെ ഉപഹാരം പഞ്ചായത്ത് അംഗം ഖൈറുന്നിസ അബ്ദുൽ ഖാദറും, ഡി.വൈ.എഫ്.ഐ യുടെ ഉപഹാരം സിദ്ധീഖ് റഹിമാനും സമ്മാനിച്ചു.


എസ്.എം.സി.ചെയർമാൻ അഷ്‌റഫ് പെർവാഡ്, മദർ പിടിഎ പ്രസിഡന്റ്:താഹിറ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ:ബാലചന്ദ്രൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ:ഷൈൻ.ടി, യൂനാനി മെഡിക്കൽ ഓഫീസർ:സക്കീർ അലി പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ ഇൻ ചാർജ്: പ്രമോദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി:ബാബുരാജ് നന്ദിയും പറഞ്ഞു.