ക്ലാസ് മുറികൾ സ്മാർട്ട് ആവുന്നതോടൊപ്പം പഠന കാര്യത്തിൽ കുട്ടികളും 'സ്മാർട്ട്' ആവണമെന്ന് പി.ബി.അബ്ദുൽ റസാഖ് എം എൽ എ പറഞ്ഞു. മൊഗ്രാൽ ഗവ:വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് തയ്യാറാക്കിയ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ "സ്മാർട്ട് ക്ലാസ് റൂം" ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിന് ലഭിക്കുന്ന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ലക്ഷ്യ ബോധത്തോടെ മുന്നേറാൻ വിദ്യാർത്ഥികൾ പരിശ്രമിക്കണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ഖൈറുന്നിസ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ രതീഷ് കുമാർ, ബിജു മാസ്റ്റർ, എസ്.എം.സി.ചെയർമാൻ അഷ്‌റഫ് പെർവാഡ്, ടി.എം ഷുഹൈബ്, കെ.സി.സലിം, ഒ.എസ്.എ.പ്രസിഡന്റ്: ടി.കെ.അൻവർ, സ്റ്റാഫ് സെക്രട്ടറി:ബാബുരാജ് മാസ്റ്റർ പ്രസംഗിച്ചു. പി.ടി.എ. പ്രസിഡന്റ്:എ.എം.സിദ്ദീഖ് റഹിമാൻ സ്വാഗതവും പ്രിൻസിപ്പാൾ ഷൈൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

No comments:
Post a Comment