|
വിദ്യാർത്ഥികളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ ഹെഡ്മാസ്റ്റർ യതീഷ് കുമാർ, പി.ടി.എ.പ്രസിഡന്റ്:സിദ്ദീഖ് റഹിമാൻ എന്നിവർ പി.ബി.അബ്ദുൽ റസാഖ് എം.എൽ.എക്ക് നിവേദനം നൽകുന്നു. |
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ പോവുന്ന ജി.വി.എച്ച് എസ് എസ്. മൊഗ്രാലിന് സമീപ ഭാവിയിൽ തന്നെ സ്കൂൾ ബസ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പി.ബി.അബ്ദുൽ റസാഖ് എം.എൽ.എ പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ ഹെഡ്മാസ്റ്റർ യതീഷ് കുമാർ, പി.ടി.എ.പ്രസിഡന്റ്:സിദ്ദീഖ് റഹിമാൻ എന്നിവർ നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ഖൈറുന്നിസ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ രതീഷ് കുമാർ, ബിജു മാസ്റ്റർ, എസ്.എം.സി.ചെയർമാൻ അഷ്‌റഫ് പെർവാഡ്, ടി.എം ഷുഹൈബ്, കെ.സി.സലിം, ഒ.എസ്.എ.പ്രസിഡന്റ്: ടി.കെ.അൻവർ, സ്റ്റാഫ് സെക്രട്ടറി:ബാബുരാജ് മാസ്റ്റർ,കെ.വി.മുകുന്ദൻ, പ്രസംഗിച്ചു. പി.ടി.എ. പ്രസിഡന്റ്:എ.എം.സിദ്ദീഖ് റഹിമാൻ സ്വാഗതവും പ്രിൻസിപ്പാൾ ഷൈൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
No comments:
Post a Comment