Thursday, June 1, 2017

പ്രവേശനോത്സവം 2017-18

ജി.വി.എച്ച്.എസ്.എസ്.മൊഗ്രാലിലെ 2017-18 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവ പരിപാടികൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും അണിനിരന്നു. നവാഗതർക്ക് സ്വാഗതമോതി നടന്ന ഘോഷയാത്ര മൊഗ്രാൽ ടൗൺ വലയം വെച്ച് സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. എം.എസ്. മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള ബാന്‍ഡു മേളം ഘോഷയാത്രയ്ക്ക് കൊഴുപ്പേകി.


കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 97% എന്ന തിളക്കമാർന്ന വിജയം കൈവരിച്ച മൊഗ്രാല്‍ സ്ക്കൂളില്‍ ഈ വർഷം ഒന്നാം ക്ലാസ്സിലേക്കും ഇതര ക്ലാസ്സുകളിലേക്കുമായി മികച്ച അഡ്മിഷനാണ് ലഭിച്ചിട്ടുള്ളത്.








പ്രവേശനോത്സവ പരിപാടി കുമ്പള പഞ്ചായത്ത് അംഗം ഖൈറുന്നിസ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്: എ.എം സിദ്ദീഖ്റഹിമാൻ അധ്യക്ഷത വഹിച്ചു.മൊഗ്രാൽ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും എൽ.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ ആയിശത്ത് നജയ്ക്ക് സ്ക്കൂൾ പി ടി എ യുടെ ഉപഹാരം പഞ്ചായത്ത് അംഗം ഖൈറുന്നിസ അബ്ദുൽ ഖാദറും, ഡി.വൈ.എഫ്.ഐ യുടെ ഉപഹാരം സിദ്ധീഖ് റഹിമാനും സമ്മാനിച്ചു.


എസ്.എം.സി.ചെയർമാൻ അഷ്‌റഫ് പെർവാഡ്, മദർ പിടിഎ പ്രസിഡന്റ്:താഹിറ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ:ബാലചന്ദ്രൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ:ഷൈൻ.ടി, യൂനാനി മെഡിക്കൽ ഓഫീസർ:സക്കീർ അലി പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ ഇൻ ചാർജ്: പ്രമോദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി:ബാബുരാജ് നന്ദിയും പറഞ്ഞു.

No comments:

Post a Comment